പ്രതികൾ സ്ഥിരം മയക്കുമരുന്നു വിൽപനക്കാർ

നെ​ടു​മ​ങ്ങാ​ട്: ക​ഞ്ചാ​വും എം​ഡി​എം​എം സ​ഹി​തം മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. വാ​ളി​ക്കോ​ട് ദ​ർ​ശ​ന സ്കൂ​ളി​നു സ​മീ​പം വാ​ട​യി​ൽ ഹൗ​സി​ൽ ഷം​നാ​സ് നാ​സ​റി​നെ 2.97 ഗ്രാം ​എം​ഡി​എം​എ​യു​മാ​ണു പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ളി​ൽ ജ​യി​ൽ വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളും നി​ല​വി​ൽ നെ​ടു​മ​ങ്ങാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ആ​ളു​മാ​ണ്. പ​ല സ്ഥ​ല​ങ്ങ​ളി​ലും വാ​ട​ക​വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്നു വി​പ​ണ​നം ന​ട​ത്തി​വ​രി​ക​യാ​ണ് ഇ​യാ​ളെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

പ​ന​വൂ​ർ വി​ള​യി​ൽ എ​സ്പി​കെ മ​ൻ​സി​ലി​ൽ സൂ​ഫി​ൻ, പ​ന​വൂ​ർ സു​ധീ​ർ മ​ൻ​സി​ലി​ൽ സു​ധീ​ർ എ​ന്നി​വ​രെ ഓ​രോ പൊ​തി ക​ഞ്ചാ​വു സ​ഹി​ത​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ന​ട​ത്തി​യ ല​ഹ​രി പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ സ്ഥി​ര​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​റ​ങ്ങി ന​ട​ന്നു ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് എ​ന്ന​റി​ഞ്ഞ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​സ്ഐ ഓ​സ്റ്റി​ൻ ജി ​ഡെ​ന്നി​സ​ൺ,

ജി​എ​സ്ഐ സ​ജു​കു​മാ​ർ, ജി​എ​എ​സ്ഐ സ​തി​കു​മാ​ർ, അ​നൂ​പ്, എ​സ്‌​സി​പി​ഒ ഉ​മേ​ഷ്, സി​പി​ഒ അ​ഖി​ൽ കു​മാ​ർ, സി​പി​ഒ അ​ജി​ത് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.