നെ​ടു​മ​ങ്ങാ​ട്: കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ലും പ്ര​ദേ​ശ​ത്തും ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും കു​ടി​വെ​ള്ളം ത​ട​സ​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ച്ചേ​രി ന​ട​യി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള ധ​ർ​ണ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി ​അ​ർ​ജു​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. ബാ​ജി, നെ​ട്ടി​റ​ച്ചി​റ ജ​യ​ൻ, വ​ട്ട​പ്പാ​റ ച​ന്ദ്ര​ൻ, അ​ഡ്വ. മ​ഹേ​ഷ് ച​ന്ദ്ര​ൻ, ഫാ​ത്തി​മ, നെ​ടു​മ​ങ്ങാ​ട് താ​ഹി​ർ, മു​തി​യ​ങ്കാ​വ് വി​ജ​യ​ൻ, മ​ഞ്ച​യി​ൽ അ​നി​ഷ്, ശ​രീ​ഫ് ചി​റ​ക്കാ​ണി സു​ന്ദ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.