സ്വ​കാ​ര്യ ബ​സ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് 14 പേ​ർ​ക്ക് പ​രി​ക്ക്
Wednesday, July 17, 2019 12:30 AM IST
ചി​റ​യി​ൻ​കീ​ഴ്: സ്വ​കാ​ര്യ ബ​സ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ പി​ന്നി​ലി​ടി​ച്ച് ഡ്രൈ​വ​റ​ട​ക്കം പ​തി​നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ ചി​റ​യി​ൻ​കീ​ഴ് ആ​റ്റി​ങ്ങ​ൽ റൂ​ട്ടി​ൽ പു​ര​വൂ​ർ ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലും ഗേ​റ്റും ത​ക​ർ​ത്താ​ണ് നി​ന്ന​ത്. പ​രി​ക്കേ​റ്റ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ഇ​വ​ർ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു. ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.