ജി​ല്ല​യി​ൽ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് അ​ഞ്ചു​പേ​ർ​ക്ക്
Friday, June 5, 2020 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് അ​ഞ്ചു​പേ​ർ​ക്ക്. കാ​ഞ്ഞി​രം​കു​ളം സ്വ​ദേ​ശി​യാ​യ 19 കാ​ര​ൻ, ക​ല്ല​മ്പ​ലം സ്വ​ദേ​ശി​യാ​യ 20വ​യ​സു​കാ​ര​ൻ, ക​ല്ല​മ്പ​ലം സ്വ​ദേ​ശി​യാ​യ 18 വ​യ​സു​കാ​ര​ൻ, ക​ല്ല​മ്പ​ലം സ്വ​ദേ​ശി​യാ​യ 20 വ​യ​സു​കാ​ര​ൻ എ​ന്നി​വ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ർ നാ​ലു​പേ​രും ത​ജാ​ക്കി​സ്ഥാ​നി​ൽ നി​ന്നും ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് വ​ഴി എ​ത്തി​യ​വ​രാ​ണ്‍. ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റൊ​രാ​ൾ ഒ​റ്റൂ​ർ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​ണ്‍. ഇ​വ​ർ ഹ​രി​യാ​ന​യി​ൽ നി​ന്നും ട്രെ​യി​നി​ൽ എ​ത്തി​യ​താ​ണ്‍.
ജി​ല്ല​യി​ൽ പു​തു​താ​യി 876 പേ​ർ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 382 പേ​ർ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി. ജി​ല്ല​യി​ൽ 11293 പേ​ർ വീ​ടു​ക​ളി​ലും 1797 പേ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.