വി​ല​ക്ക് ലം​ഘ​നം : 21,800 രൂ​പ പി​ഴ ഈ​ടാ​ക്കി
Tuesday, September 22, 2020 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 20 പേ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​രം കേ​സെ​ടു​ത്തു. മാ​സ് ക്ക് ​ധ​രി​ക്കാ​ത്ത​തി​ന് 101 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത എ​ട്ടു പേ​രി​ൽ നി​ന്നു​മാ​യി 21,800 രൂ​പ പി​ഴ ഈ​ടാ​ക്കി. സു​ര​ക്ഷാ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ന​ട​ത്തി​യ ആ​റു വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത നാ​ലു ക​ട​ക​ള്‍​ക്കെ​തി​രെ​യും ഇ​ന്ന​ലെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.ത​ല​സ്ഥാ​ന​ത്തെ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചു​കൊ​ണ്ടു​ള്ള പോ​ലീ​സ് നി​രീ​ക്ഷ​ണ​ം ശ​ക്ത​മാ​യി തു​ട​രും.