ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് തൊ​ഴി​ലാ​ളിക്ക് പ​രി​ക്ക്
Sunday, November 29, 2020 11:58 PM IST
ശ്രീ​കാ​ര്യം: ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. എ​ഞ്ചി​നി​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​സം സ്വ​ദേ​ശി​യാ​യ മൃ​ണാ​ൾ ച​ന്ദ്ര ദ​ത്ത (28) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഫേ​വ​റേ​റ്റ് ഹോ​മി​ന്‍റെ ഗാ​ർ​ഡെ​നി​യ ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തിനി​ടെ മു​പ്പ​ത് അ​ടി​യോ​ളം പൊ​ക്ക​ത്തി​ലു​ള്ള മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. ക​ഴ​ക്കൂ​ട്ടം ഫ​യ​ർ​ഫോ​ഴ്സും ശ്രീ​കാ​ര്യം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മ​ണ്ണി​ന​ടി​യി​ൽ അ​ക​പ്പെ​ട്ട മൃണാ​ൾ ച​ന്ദ്ര​ദ​ത്തി​നെ ഒ​രു മ​ണി​ക്കൂ​റോ​ളം പ​ണി​പ്പെ​ട്ട് പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​ലി​ന് പ​രി​ക്കേ​റ്റ മൃ​ണാ​ളി​നെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ സ​മ​യ​ത്ത് മ​റ്റ് ജോ​ലി​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ചാ​ക്ക,ക​ഴ​ക്കൂ​ട്ടം, എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സും ശ്രീ​കാ​ര്യം പോ​ലീ​സു ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത് .

ശ്രീ​കാ​ര്യം പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട്ര​ർ അ​ഭി​ലാ​ഷ് ഡേ​വി​ഡ്, ചാ​ക്ക ഫ​യ​ൽ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ തു​ള​സീ​ധ​ര​ൻ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​ജു​കു​മാ​ർ, ക​ഴ​ക്കൂ​ട്ടം ഫ​യ​ർ സ്റ്റേ​ഷ​ൻ സീ​നി​യ​ർ ഓ​ഫീ​സ​ർ ജ​സ്റ്റി​ൻ രാ​ജ് ,ക​ഴ​ക്കൂ​ട്ടം റെ​സ്ക്യൂ ഓ​ഫീ​സ​ർ റി​യാ​സ് ഖാ​ൻ ,എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത് മ​തി​യാ​യ​സു​ര​ക്ഷ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്ലാ​തെ​യാ​ണ് ഇ​വി​ടെ നി​ർ​മ്മാ​ണം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്