ബി​രി​യാ​ണി ച​ല​ഞ്ചു നടത്തി ഡിവൈഎഫ്ഐ
Friday, January 22, 2021 12:34 AM IST
കാ​ളി​കാ​വ് : യു​വാ​വാ​യ കി​ഡ്നി രോ​ഗി​ക്ക് സ​ഹാ​യ​മാ​യി ഡി ​വൈ എ​ഫ് ഐ ​കാ​ളി​കാ​വ് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ബി​രി​യാ​ണി ച​ല​ഞ്ച് നാ​ടി​ന്‍റെ ന​ന്മ വി​ളി​ച്ചോ​തു​ന്ന​താ​യി മാ​റി. കാ​ളി​കാ​വ് ചെ​ങ്കോ​ടി​ലെ കു​ട്ട​ശേ​രി അ​ൻ​വ​ർ എ​ന്ന യു​വാ​വി​ന്‍റെ കി​ഡ്നി​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യയ്​ക്കു ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​ണ് ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ക​മ്മി​റ്റി ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. 100 രൂ​പ​യാ​ണ് ഒ​രു ബി​രി​യാ​ണി പാ​യ്ക്ക​റ്റി​ന് തു​ക നി​ശ്ച​യി​ച്ചി​രു​ന്ന​ത്.
ബി​രി​യാ​ണി ബു​ക്ക്് ചെ​യ്ത എ​ല്ലാ ആ​ളു​ക​ളു​ടെ​യും വീ​ടു​ക​ളി​ൽ ബി​രി​യാ​ണി പാ​യ്ക്ക​റ്റ് എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തി​നാ​യി ഡി​വൈ​എ​ഫ് ഐ ​യു​ടെ എ​ല്ലാ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തി​റ​ങ്ങി.
40 ല​ക്ഷം രൂ​പ ചെ​ല​വു​വ​രു​ന്ന ചി​കി​ത്സാ പ​ദ്ധ​തി​ക്ക് പ​ണം സ്വ​രൂ​പി​ക്കാ​ൻ നാ​ട്ടി​ലെ എ​ല്ലാ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക മ​ത സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ഇ​ത് തി​രി​ച്ച​റി​ഞ്ഞാ​ണ് ഡി ​വൈ എ​ഫ് ഐ ​മേ​ഖ​ലാ ക​മ്മ​റ്റി ബി​രി​യാ​ണി​ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സി.​ടി.​സ​ക്ക​റി​യ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​രി​യാ​ണി ഫെ​സ്റ്റി​ന് സി​പി​എം നേ​താ​ക്ക​ളാ​യ എ​ൻ നൗ​ഷാ​ദ്, എ​ൻ.​ബി .സു​രേ​ഷ് മാ​സ്റ്റ​ർ, ഖ​മ​റു​ദ്ദീ​ൻ , എ​ൻ.​കെ .ശി​ഹാ​ബ്, പി.​റി​യാ​സ് ബാ​ബു, ഡി​വൈ എ​ഫ്ഐ ഭാ​ര​വാ​ഹി​ക​ളാ​യ മാ​മ്പ്ര ശ​ഫീ​ഖ്‌, പി .​ജു​നൈ​ദ്, എ​ൻ ഫാ​സ​ർ, എം .​ന​സീ​ബ്, പി .​കെ .ജു​നൈ​സ്,തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.