ഹ​ർ​ജി ന​ൽ​കി
Tuesday, September 28, 2021 12:27 AM IST
മ​ഞ്ചേ​രി: ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി മ​ഞ്ചേ​രി കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ന്നു​വ​രു​ന്ന കു​നി​യി​ൽ ഇ​ര​ട്ട​കൊ​ല​പാ​ത​ക കേ​സ് ത​ല​ശേ​രി സെ​ഷ​ൻ​സ് കോ​ട​തി​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മൂ​ന്നി​ൽ ജ​ഡ്ജി മൃ​ദു​ല​യു​ടെ മു​ന്പാ​കെ സാ​ക്ഷി വി​സ്താ​രം പൂ​ർ​ത്തി​യാ​യ കേ​സാ​ണി​ത്.
ഇ​നി പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യ​ൽ, വാ​ദ​പ്ര​ദി​വാ​ദം തു​ട​ർ​ന​ട​പ​ടി​ക​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. സാ​ക്ഷി വി​സ്താ​രം കേ​ട്ട ജ​ഡ്ജി മൃ​ദു​ല ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഒ​ന്നി​ലേ​ക്ക് സ്ഥ​ലം മാ​റി​പ്പോ​യ സാ​ഹ​ച​ര്യ​ത്തി​ലും കേ​സു​ക​ൾ പെ​ട്ടെ​ന്ന് തീ​ർ​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തെ തു​ട​ർ​ന്ന് സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​ന​ന്പൂ​തി​രി​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ പെ​റ്റീ​ഷ​ൻ ഫ​യ​ൽ ചെ​യ്ത​ത്.