ഉ​ത്സ​വപ്ര​തീ​തി​യി​ൽ മൊ​ബൈ​ൽ ട​വ​ർ ഉ​ദ്ഘാ​ട​നം; ‘മ​ണ്ണും​കു​ളം ഇ​നി പ​രി​ധി​ക്ക് പു​റ​ത്ത​ല്ല’
Saturday, November 27, 2021 12:39 AM IST
പു​ഴ​ക്കാ​ട്ടി​രി: മൊ​ബൈ​ൽ നെ​റ്റ് വർ​ക്ക് ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ്വ​ന്ത​മാ​യി ട​വ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്നസ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ് പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ണ്ണും​കു​ളം പ്ര​ദേ​ശ​വാ​സി​ക​ൾ. തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹൈ​സ്പീ​ഡ് ഇ​ന്‍റർ​നെ​റ്റ് ല​ഭി​ക്കു​ന്പോ​ഴും അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഫോ​ണ്‍ വി​ളി​ക്കാ​ൻ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ. പ്ര​വാ​സി​ക​ളാ​യ നി​ര​വ​ധി പേ​ർ വീ​ട്ടി​ലേ​ക്കു വി​ളി​ക്കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്നു. കൊ​റോ​ണ വ്യാ​പ​നം രൂ​ക്ഷ​മാ​യി സ്കൂ​ൾ, മ​ദ്ര​സ പ​ഠ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും ദു​രി​ത​ത്തി​ലാ​യി. പ​ല​രും കു​ന്നി​ൻ​മു​ക​ളി​ലും റോ​ഡു​ക​ളി​ലും പോ​യാ​ണ് പ​ഠ​ന​ത്തി​ൽ പ​ങ്കു​കൊ​ണ്ട​ത്.

വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ത​ങ്ങ​ളു​ടെ പ്ര​യാ​സം വാ​ർ​ഡ് അം​ഗം ജാ​സ്മി​ന​യെ അ​റി​യി​ച്ച​തോ​ടെ അ​വ​ർ വി​വ​രം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

തു​ട​ർ​ന്നു എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​ലൂ​ടെ ജി​യോ ക​ന്പ​നി പ്ര​തി​നി​ധി​ക​ൾ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി സ്ഥ​ലം ഉ​ട​മ​യു​മാ​യി ക​രാ​റി​ൽ ഒ​പ്പി​ട്ടു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ക്ക​ച്ച​ൻ ഉ​മ്മു​കു​ൽ​സു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ഇ​ട​പെ​ട​ലുകൂ​ടി​യാ​യ​തോ​ടെ കു​റ​ഞ്ഞ സ​മ​യം കൊ​ണ്ടു ട​വ​ർ യാ​ഥാ​ർ​ഥ്യ​മാ​യി. ഉ​ത്സ​വ​പ്ര​തീ​തി​യി​ലാ​യി​രു​ന്നു ജ​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.

ഏ​റെ​ക്കാ​ല​ത്തെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വ​പ്നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ക്ക​ച്ച​ൻ ഉ​മ്മു​കു​ൽ​സു, വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​കെ ബാ​വ, വാ​ർ​ഡ് അം​ഗം ജാ​സ്മി​ന, വി.​പി അ​ബൂ​ബ​ക്ക​ർ സി​ദീ​ഖ്, സി. ​മാ​നു, വി.​പി കാ​സിം, പി.​പി മൂ​സ, പി. ​ഇ​ക്ബാ​ൽ, സി. ​സൂ​പ്പി, പി.​സി ബാ​വ, എ.​ടി സ​മീ​ർ, കെ.​പി ശ​രീ​ഫ്, സി. ​റി​ൻ​ഷാ​ദ്, പി.​പി യാ​സ​ർ, സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ വി.​പി കു​ഞ്ഞാ​ല​ൻ, ജി​യോ ക​ന്പ​നി പ്ര​തി​നി​ധി​ക​ളാ​യ റ​ഹീ​സ് മു​ഹ​മ്മ​ദ്, വി​നു, അ​ന​സ്, മു​നീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.