കൈ​പ്പി​നി​ക്ക​ട​വ് പാ​ലം നാ​ളെ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് തു​റ​ന്നു കൊ​ടു​ക്കും
Sunday, May 22, 2022 12:04 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ട്ടി​ക്ക​ട​വ് പാ​ലം പു​ന​ർ നി​ർ​മാ​ണ​ത്തി​ന്‍റെ​യും 2019 ലെ ​പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കൈ​പ്പി​നി​ക്ക​ട​വ് പാ​ലം പു​ന​ർ​നി​ർ​മി​ച്ച് ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു ന​ൽ​കു​ന്ന​തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. കൈ​പ്പി​നി​ക്ക​ട​വ് പാ​ലം പ​രി​സ​ര​ത്ത് വൈ​കീ​ട്ട് മൂ​ന്നി​നു ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. എം​പി​മാ​രാ​യ രാ​ഹു​ൽ​ഗാ​ന്ധി, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും.

അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നു​ണ്ടെ​ങ്കി​ലും മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടെ നി​ല​വി​ലെ പു​ഴ​യി​ലൂ​ടെ​യു​ള്ള താ​ത്കാ​ലി​ക റോ​ഡി​ൽ ഗ​താ​ഗ​തം മു​ട​ങ്ങു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തു​കാ​ർ​ക്കു​ണ്ടാ​കു​ന്ന യാ​ത്രാ​ദു​രി​തം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കൈ​പ്പി​നി​ക്ക​ട​വ് പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത്. കൈ​പ്പി​നി ഭാ​ഗ​ത്തേ​യ്ക്ക് 70 മീ​റ്റ​റും ചു​ങ്ക​ത്ത​റ ഭാ​ഗ​ത്തേ​യ്ക്കു 120മ ​മീ​റ്റ​റും വീ​ത​മു​ള്ള അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​വും പു​ഴ​യി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ നി​ർ​മാ​ണ ജോ​ലി​ക​ളു​മാ​ണ് പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. 2019ൽ ​ക​വ​ള​പ്പാ​റ, പാ​താ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ചാ​ലി​യാ​ർ പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​വ​ന്ന വ​ൻ​മ​ര​ങ്ങ​ളും കൂ​റ്റ​ൻ​പാ​റ​ക​ളും ഇ​ടി​ച്ചാ​ണ് കൈ​പ്പി​നി​ക്ക​ട​വ് പാ​ലം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. പാ​ലം ത​ക​ർ​ന്ന​തോ​ടെ കു​റു​ന്പ​ല​ങ്ങോ​ട് പൂ​ക്കോ​ട്ടു​മ​ണ്ണ​ക്ക​ട​വ് വ​ഴി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​ർ ചു​ങ്ക​ത്ത​റ​യി​ലെ​ത്തി​യി​രു​ന്ന​ത്. പാ​ലം തു​റ​ന്നു ന​ൽ​കു​ന്ന​തോ​ടെ ദൂ​രം 2.50 കി​ലോ​മീ​റ്റ​റാ​യി കു​റ​യും. 99.7 മീ​റ്റ​ർ നീ​ള​വും ഇ​രു​വ​ശ​ത്തും ന​ട​പ്പാ​ത​ക​ളും ഉ​ൾ​പ്പെ​ടെ 10.7 മീ​റ്റ​ർ വീ​തി​യു​മു​ള്ള പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ൻ 13.2 കോ​ടി​യാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്.

പ്ര​ള​യ​ത്തെ പ്ര​തി​രോ​ധി​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ കോ​ഴി​ക്കോ​ട് - നി​ല​ന്പൂ​ർ - ഗൂ​ഢ​ല്ലൂ​ർ റോ​ഡി​നെ, മു​ട്ടി​ക്ക​ട​വ് നി​ന്നു പ​ള്ളി​ക്കു​ത്ത് ഭാ​ഗ​ത്തേ​ക്ക് ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് മു​ട്ടി​ക്ക​ട​വ് പാ​ലം. പു​ന്ന​പു​ഴ​ക്കു കു​റു​കെ നി​ല​വി​ലു​ള്ള വീ​തി കു​റ​ഞ്ഞ പാ​ല​ത്തി​നു പ​ക​ര​മാ​യാ​ണ് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം. പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നാ​യി 6.2 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. 90 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന്‍റെ 7.5 മീ​റ്റ​ർ വീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും 1.35 മീ​റ്റ​ർ പാ​ല​ത്തി​നൊ​രു​വ​ശ​ത്താ​യി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​ള്ള സൗ​ക​ര്യ​വു​മാ​ണ് വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. മു​ട്ടി​ക്ക​ട​വ് ഭാ​ഗ​ത്തേ​ക്കും പ​ള്ളി​ക്കു​ത്തു ഭാ​ഗ​ത്തേ​ക്കും 60 മീ​റ്റ​ർ നീ​ള​ത്തി​ൽ ബി.​എം ആ​ൻ​ഡ് ബി.​സി അ​പ്രോ​ച്ച് റോ​ഡും പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.