നി​ല​മ്പൂ​ര്‍: ദേ​ശീ​യ ആ​രോ​ഗ്യ​മി​ഷ​ന്‍ നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യു​മാ​യി ചേ​ര്‍​ന്ന് കു​ട്ടി​ക​ളി​ലെ അ​പ​സ്മാ​ര രോ​ഗ​ത്തി​നെ​തി​രെ​യു​ള്ള മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി. നി​ല​മ്പൂ​ര്‍ വീ​ട്ടി​ക്കു​ത്ത് സ്കൂ​ളി​ല്‍ ന​ട​ത്തി​യ ക്യാ​മ്പ് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

91 കു​ട്ടി​ക​ള്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​നാ​രം​ഭി​ച്ച ക്യാ​മ്പ് ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ നീ​ണ്ടു​നി​ന്നു. 18 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ലെ അ​പ​സ്മാ​ര രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു നി​ല​മ്പൂ​ര്‍ ബ്ലോ​ക്കി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ളു​ക​ളി​ല്‍ നി​ന്നു​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്.

ജി​ല്ല​യി​ലെ എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും ന​ട​ത്തു​ന്ന ക്യാ​മ്പി​ന്‍റെ തു​ട​ക്കം നി​ല​മ്പൂ​രി​ല്‍ നി​ന്നാ​ണ്. ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് ആ​സ്റ്റ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​രാ​ണ്. രാ​ഷ്ട്രീ​യ ബാ​ല്‍ സ്വാ​സ്തി​ക് കാ​ര്യ​ക്ര​മ് (ആ​ര്‍​ബി​എ​സ്കെ) ന​ഴ്സു​മാ​ര്‍ പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു. എ​ന്‍​എ​ച്ച്എം ജി​ല്ലാ മാ​നേ​ജ​ര്‍ ഡോ. ​ടി.​എ​ന്‍. അ​നൂ​പ്, ആ​ര്‍​ബി​എ​സ്കെ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ര​മ്യ, ജി​ല്ലാ മാ​നേ​ജ​ര്‍ ദേ​വി​ദാ​സ്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ള്‍, ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍, ചു​ങ്ക​ത്ത​റ ആ​രോ​ഗ്യ ബ്ലോ​ക്ക് ജീ​വ​ന​ക്കാ​ര്‍, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.