കെഎസ്ടിയു ക്ഷാമബത്ത ദിനം ആചരിച്ചു
1374962
Friday, December 1, 2023 7:28 AM IST
മലപ്പുറം: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു) സംസ്ഥാന വ്യാപകമായി ക്ഷാമബത്ത ദിനം ആചരിച്ചു. അധ്യാപകർ സ്റ്റാഫ് റൂമുകളിൽ പ്രതിഷേധ ബാഡ്ജ് ധരിച്ചു കൊണ്ട് കാമ്പയിനുകൾ സംഘടിപ്പിച്ചു.
ക്ഷാമബത്ത ദിനത്തോടനുബന്ധിച്ച് നടന്ന പ്രതിഷേധ റാലിയിൽ ഇരുന്നൂറിലധികം അധ്യാപകർ പങ്കെടുത്തു. കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എൻ.പി. മുഹമ്മദലി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി വീരാൻകുട്ടി കോട്ട, സംസ്ഥാന ഭാരവാഹികളായ മജീദ് കാടേങ്ങൽ ,സഫദറലി വാളൻ,വി.എ. ഗഫൂർ,റഹിം കുണ്ടൂർ, ഫസൽ ഹഖ് ഇ.പി.എ ലത്തീഫ്, കെ.പി. ഫൈസൽ , കെ.ടി. ശിഹാബ്, എ.കെ. നാസർ,മുനീർ ചൊക്ലി, പി. അബൂബക്കർ, എ.എ. സലാം, പി.കെ. സൈതലവി, തൊട്ടിയൻ ബഷീർ, കെ.പി. ജലീൽ, വി. ഷാജഹാൻ, ടി.വി. ജലീൽ,സി. ആമിന , കെ. ഷമീന, എൻ.കെ. ഷാഹിന, സി.വി. ശബ്ന , സാദിഖ് കട്ടുപാറ, അബു ഹാമിദ് എൻ.ഇ. എന്നിവർ പങ്കെടുത്തു.