ഷാക്കിര്‍ തുവൂരിനു അവാര്‍ഡ്
1377532
Monday, December 11, 2023 1:27 AM IST
കരുവാരക്കുണ്ട്: മികച്ച മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള മോട്ടിവേഷണല്‍ അവാര്‍ഡ് ഷാക്കിര്‍ തുവൂര്‍ ഏറ്റുവാങ്ങി. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഫോഴ്സിന്റെ (എന്എച്ച്ആര്എസിഎഫ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അവാര്‍ഡ് നല്‍കിയത്. ഒരു വര്‍ഷത്തിനിടെ മലപ്പുറം ജില്ലയില്‍ നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
മനുഷ്യാവകശദിനത്തില് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടന്ന ചടങ്ങില്‍ എന്എച്ച്ആര്എസിഎഫ് നാഷണല്‍ ചെയര്മാന് അഡ്വ.കെ. വിജയരാഘവന് ഷാക്കിര്‍ തുവൂരിന് അവാര്‍ഡ് കൈമാറി. നാഷണല്‍ ഡയറക്ടര്‍ അഡ്വ.ജോഷി പാച്ചൻ, കെ. പ്രമോദ്, വി.എച്ച്. ജമീല, ദാമോദരന്‍ എറനാട്, സി.ആർ. അനില്‍കുമാര്‍, ടി.പി. രമേഷ് ബേബി, എച്ച്.ഐ.മഹമ്മൂദ, പി. ദിലീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.