നജീബ് കാന്തപുരം എംഎൽഎയുടെ ഓഫീസ് പൊന്ന്യാകുറുശിയിലേക്ക് മാറ്റി
1548637
Wednesday, May 7, 2025 5:18 AM IST
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎൽഎയുടെ മണ്ഡലം ക്യാന്പ് ഓഫീസ് പൊന്ന്യാകുറുശിയിലേക്ക് മാറ്റി. ജൂബിലി റോഡിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് പൊന്ന്യാകുറുശിയിലേക്ക് മാറ്റിയത്.
മണ്ണാർക്കാട് റോഡിൽ പൊന്ന്യാകുറുശിയിൽ നിന്ന് ഐഎസ്എസ് റോഡിലാണ് കൂടുതൽ സൗകര്യങ്ങളോടെയുള്ള പുതിയ ഓഫീസ് സജ്ജമാക്കിയത്. ഓഫീസ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
അഡ്വ. നാലകത്ത് സൂപ്പി, ഫൈസൽ ബാഫഖി തങ്ങൾ, വി. ബാബുരാജ്, എ.കെ. നാസർ, എസ്. അബ്ദുസലാം, അഡ്വ. എ.കെ. മുസ്തഫ, ആനന്ദൻ, ഷൗക്കത്ത് നാലകത്ത്, ബാപ്പു ചമയം, മൂസു, ഡോ. ഷാജി ഗഫൂർ, ഡോ. നിളാർ മുഹമ്മദ്, ഡോ. ജയചന്ദ്രൻ, ഡോ.പി. ഉണ്ണീൻ, ജമാൽ പുലാമന്തോൾ, സി.എം. മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.