സ്കൂൾ സമയമാറ്റം പിൻവലിക്കണം: ജംഇയ്യത്തുൽ മുഅല്ലിമീൻ
1567171
Saturday, June 14, 2025 5:58 AM IST
തിരൂർക്കാട്: മദ്രസകളിലെ പഠന സമയം നഷ്ടപ്പെടുത്തുന്ന പുതിയ സ്കൂൾ സമയ മാറ്റം പിൻവലിക്കണമെന്ന് തിരൂർക്കാട് സ്വദേശി റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സംഗമം ആവശ്യപ്പെട്ടു. തിരൂർക്കാട് ടൗണ്‍ ജുമാമസ്ജിദിൽ ചേർന്ന യോഗം സമസ്ത മങ്കട മണ്ഡലം ജനറൽ സെക്രട്ടറി കെ. അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.കെ. അബ്ദുൾ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു.
ജില്ലാ ജം ഇയ്യത്തുൽ മുഅല്ലിമീൻ ഉപാധ്യക്ഷൻ ഷമീർ ഫൈസി ഒടമല ബാഫഖി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. റേഞ്ച് ജനറൽ സെക്രട്ടറി പദ്ധതി അവതരണം നടത്തി. അബ്ദുസമദ് ഫൈസി, കെ.ടി. സൽമാൻ ഫൈസി, അബ്ദുനാസിർ ദാരിമി, അബ്ദുൾ ഹമീദ് ഫൈസി, ഹസൻ അൻവരി, ശരീഫ് ഫൈസി, റഫീഖ് മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.