സ്കൂ​ൾ കെ​ട്ടി​ട ശി​ലാ​സ്ഥാ​പ​നം നാ​ളെ
Sunday, October 20, 2019 12:11 AM IST
മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു സ്കൂ​ളു​ക​ൾ​ക്കു 1.50 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട ശി​ലാ​സ്ഥാ​പ​നം നാ​ളെ രാ​വി​ലെ ന​ട​ക്കും. ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ങ്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ക്കി​ട​കം ജി​എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ക്കു​ന്ന 50 ല​ക്ഷം രൂ​പ​യു​ടെ ശി​ലാ​സ്ഥാ​പ​നം, കു​റു​വ പ​ഞ്ചാ​യ​ത്തി​ലെ പാ​ങ്ങ് ജി​യു​പി സ്കൂ​ളി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ടോ​ദ്ഘാ​ട​നം എ​ന്നി​വ​യാ​ണ് ന​ട​ക്കു​ക.

രാ​വി​ലെ പ​ത്തി​നു ക​ക​ർ​ക്കി​ട​കം ജി​എ​ൽ​പി സ്കൂ​ളി​ലും 11നു ​പാ​ങ്ങ് ജി​യു​പി സ്കൂ​ളി​ലും ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഈ​ദ എ​ലി​ക്കോ​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​കെ ര​മ​ണി, മു​ല്ല​പ്പ​ള്ളി യൂ​സു​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം.​ടി സ​ലീ​ന, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ ന​സീ​മ, ഷി​ബാ​ഹ് പൂ​ഴി​ത്ത​റ, വാ​ർ​ഡം​ഗ​ങ്ങ​ൾ, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.