വെ​ള്ള​ക്കെ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Wednesday, October 13, 2021 12:54 AM IST
കോ​ഴി​ക്കോ​ട്: അ​ശാ​സ്ത്രീ​യ​മാ​യ ഡ്രൈ​നേ​ജ് സം​വി​ധാ​ന​വും യ​ഥാ​സ​മ​യം ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യി വെ​ള്ള​ക്കെ​ട്ടു​ക​ൾ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് മ​ല​ബാ​ർ ഡെ​വ​ല​പ്മെന്‍റ് കൗ​ൺ​സി​ൽ, സ്മാ​ൾ സ്കെ​യി​ൽ ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഈ ​മ​ഹാ​മാ​രി കാ​ല​ത്ത് ഇ​തു കൂ​ടു​ത​ൽ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കും, രോ​ഗ​വ്യാ​പ​ന​ത്തി​നും ഇ​ട​വ​രു​ത്തും. കോ​ഴി​ക്കോ​ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ൽ പു​ളി​ക്ക​ൽ ഭാ​ഗ​ത്ത് റോ​ഡി​ൽ വെ​ള്ളം ക​യ​റി വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.
അതേഅ​വ​സ്ഥ ത​ന്നെ​യാ​ണ് ന​ഗ​ര​ത്തി​ലെ​യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ റോ​ഡു​ക​ൾ വൃ​ത്തി​യാ​ക്കി ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബ​ഹു​മാ​ന​പെ​ട്ട കേ​ര​ള പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി, ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ മ​ന്ത്രി, മ​റ്റു ബ​ന്ധ​പെ​ട്ട​വ​രോ​ടും മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ൾ സി.​ഇ.​ചാ​ക്കു​ണ്ണി, എം.​വി.​കു​ഞ്ഞാ​മു, സ്മാ​ൾ സ്കെ​യി​ൽ ബി​ല്‍​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ഹാ​ഷിം, എം.​അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.