ബിജെപി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു
1547726
Sunday, May 4, 2025 5:15 AM IST
കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശപത്രിയില്‍ തീപ്പിടിത്തതില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു. മരണമടഞ്ഞവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, പരിക്കേറ്റവരുടെ തുടര്‍ ചികിത്സ ഉറപ്പു വരുത്തുക, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ രോഗികളുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിക്കുക, സംഭവത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഉപരോധം.
ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബു, ജനറല്‍ സെക്രട്ടറിമാരായ ടി.വി ഉണ്ണികൃഷ്ണന്, എം.സുരേഷ്, വൈസ് പ്രസിഡന്റ് ജോയ് വളപ്പില്‍, എം. ജഗനാഥന്, സബിത, ദീപ മണി, ടി.പി. ദിജില്‍, പ്രവീണ്‍ തളിയില്‍, സുജീഷ് പുതുക്കുടി, കെ.പി. പ്രമോദ് എന്നിവര്‍ നേതൃത്വം നല്കി.