കോ​ഴി​ക്കോ​ട്: ജ​ല മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കു​ന്ന​മം​ഗ​ല​ത്തെ കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക കൗ​ണ്‍​സി​ല്‍ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ജ​ല​വി​ഭ​വ വി​ക​സ​ന വി​നി​യോ​ഗ കേ​ന്ദ്ര​ത്തി​ന് (സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം) ന​ദീ​ത​ട പ​ദ്ധ​തി​ക​ളു​ടെ പ​രി​സ്ഥി​തി ആ​ഘാ​ത നി​ര്‍​ണ്ണ​യ​ത്തി​നു​ള്ള എ​ന്‍​എ​ബി​ഇ​ടി അ​ക്ര​ഡി​റ്റേ​ഷ​ന്‍ ല​ഭി​ച്ചു.

പ​രി​സ്ഥി​തി ആ​ഘാ​ത വി​ല​യി​രു​ത്ത​ല്‍ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അം​ഗീ​കാ​രം ല​ഭി​ച്ച കേ​ര​ള​ത്തി​ലെ അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് സി​ഡ​ബ്ല്യു​ആ​ര്‍​ഡി​എം.

അ​ക്ര​ഡി​റ്റേ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച്, ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ള്‍, ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങി​യ ന​ദീ​ത​ട പ​ദ്ധ​തി​ക​ളി​ല്‍ പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യും. ന​ദീ​ത​ട പ​ദ്ധ​തി​ക​ളി​ല്‍ ഇ​ഐ​എ അം​ഗീ​കാ​രം ല​ഭി​ച്ച കേ​ര​ള​ത്തി​ലെ ഏ​ക സ്ഥാ​പ​ന​മാ​ണി​ത്.