പയ്യോളിയില്‍ സ്ലീപ്പര്‍ ബസ് മണ്‍തിട്ടയില്‍ ഇടിച്ചു കയറി; യാത്രക്കാര്‍ രക്ഷപ്പെട്ടു
1567146
Saturday, June 14, 2025 5:34 AM IST
പയ്യോളി: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്‍തിട്ടയിലേക്ക് സ്ലീപ്പര്‍ ബസ് ഇടിച്ചു കയറി. ഇന്നലെ രാവിലെ ആറിന് പെരുമാള്‍ പുരത്താണ് സംഭവം. ബംഗളൂരുവില്‍ നിന്ന് തിരൂരിലേക്കുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്.
ബസിന്റെ ഡോറിന്റെ ഭാഗം മണ്ണിനിടിയില്‍ പെട്ടതോടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാരെ എമര്‍ജന്‍സി ഡോര്‍ വഴി എതിര്‍വശത്തുകൂടെ പുറത്തിറക്കുകയായിരുന്നു. പിന്നീട് ക്രെയിന്‍ എത്തിച്ച് ബസ് കെട്ടിവലിച്ചാണ് മണ്ണില്‍ നിന്നു മാറ്റിയത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ റോഡരികിലേക്ക് ബസ് ഒതുക്കിയതോടെയാണ് മണ്‍തിട്ടയില്‍ കുടുങ്ങിയതെന്ന് ഡ്രൈവര്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.