കഞ്ചാവുമായി യുവാവ് പിടിയിൽ
1567154
Saturday, June 14, 2025 5:34 AM IST
വടകര: കഞ്ചാവുമായി വടകരയില്‍ ട്രെയിനിറങ്ങിയ യുവാവ് പോലീസ് പിടിയില്‍. മാനന്തവാടി അമ്പുകുത്തി വേമം വേളോത്ത് പി.കെ. പ്രജിലിനെയാണ് (36) വടകര എസ്ഐ എം.കെ. രഞ്ജിത്ത് അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്ന് 2.025 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വെളളിയാഴ്ച രാവിലെ ട്രെയിനിറങ്ങിയ ഇയാളെ സ്റ്റേഷന് പരിസരത്ത് നിന്ന് ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. പിന്നീട് വടകര പോലീസിനു കൈമാറുകയായിരുന്നു.
ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. മാനന്തവാടി സ്വദേശിയാണെങ്കിലും കുറ്റ്യാടിയിലാണ് താമസം. ഈ മേഖലയില്‍ വിതരണം ചെയ്യുന്നതിനു വേണ്ടി കഞ്ചാവ് എത്തിക്കുന്ന ഇയാള്‍ക്കെതിരേ നേരത്തേയും കേസുണ്ടെന്ന് പോലീസ് അറിയിച്ചു.