കുന്നന്പറ്റ ക്ഷേത്രത്തിൽ ഉത്സവം
1547248
Thursday, May 1, 2025 6:18 AM IST
കൽപ്പറ്റ: മേപ്പാടി കുന്നന്പറ്റ ശ്രീഭഗവതി-ശാസ്താ ക്ഷേത്രത്തിൽ എട്ടാം വാർഷിക മഹോത്സവം ഇന്നു മുതൽ നാലു വരെ ആഘോഷിക്കുമെന്ന് ക്ഷേത്ര സമിതി പ്രസിഡന്റ് അജേഷ് കനകത്ത്, സെക്രട്ടറി ബാബു മൂപ്പൻകുന്ന്, ആഘോഷ സമിതി പ്രസിഡന്റ് എം.ആർ. പ്രശാന്ത്, സെക്രട്ടറി ഡി. സുരേഷ്ബാബു, സതീഷ് ആദ്യവയൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്നു രാവിലെ 7.30നാണ് കൊടിയേറ്റം. രാത്രി എട്ടിന് പ്രദേശിക കലാപരിപാടികൾ. നാളെ വൈകുന്നേരം 6.30ന് ദീപാരാധന. രാത്രി 8.30ന് കലാപരിപാടികൾ. മൂന്നിന് വൈകുന്നേരം 6.30ന് നഗരപ്രദക്ഷിണം. രാത്രി എട്ടിന് സാംസ്കാരിക സമ്മേളനം.
ഒന്പതിന് ആകാശ വിസ്മയം, ഗാനമേള. നാലിനു രാവിലെ ആറിന് പൂജകൾക്കുശേഷം കൊടിയിറക്കൽ. ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി ഇല്ലത്ത് മധുസൂദനൻ നന്പൂതിരിപ്പാട്, മേൽശാന്തി അനന്തൻ എന്പ്രാന്തിരി എന്നിവർ താന്ത്രിക കർമങ്ങൾക്കു നേതൃത്വം നൽകും.