ബസ് സർവീസുകൾ റദ്ദ് ചെയ്യുന്നത് അവസാനിപ്പിക്കണം: കോണ്ഗ്രസ്
1547768
Sunday, May 4, 2025 6:19 AM IST
തലപ്പുഴ: സർവീസുകൾ റദ്ദുചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് കോണ്ഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റി കഐസ്ആർടിസി അധികൃതരോട് ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ സർവീസുകൾ കാൻസൽ ചെയ്യുന്നത് കോർപറേഷൻ അധികാരികൾ തുടരുകയാണ്.
ഇത് യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. ഡിസിസി ജനറൽ സെക്രട്ടറി എം.ജി. ബിജു യോഗം ഉദ്ഘാടനം ചെയ്തു. കെ.വി. ജോണ്സണ് അധ്യക്ഷത വഹിച്ചു.
തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, ജോസ് പാറക്കൽ, ജോസ് കൈനിക്കുന്നേൽ, വിപിൻചന്ദ്രൻ, മീനാക്ഷി രാമൻ, അസീസ് വാളാട്, ലൈജി തോമസ്, സാദിഖ് ചുങ്കം, ഏബ്രഹാം ആനച്ചാൽ എന്നിവർ പ്രസംഗിച്ചു.