രാസലഹരിയുമായി യുവാവ് അറസ്റ്റിൽ
1564312
Monday, June 2, 2025 5:56 AM IST
സുൽത്താൻ ബത്തേരി: 15.1 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാവ് എക്സൈസ് പിടിയിലായി. പടിഞ്ഞാറത്തറ വൈശാലിമുക്ക് വി. രഹനാസിനെയാണ്(29) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. സമീർ, ഇന്റലിജൻസ് ഇൻസ്പെക്ടർ വി.കെ. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ദേശീയപാതയിലെ മുത്തങ്ങ പൊൻകുഴിയിൽനിന്നു അറസ്റ്റുചെയ്തത്.
മൈസൂരുവിൽനിന്നു കോഴിക്കോടിനുള്ള കേരള ആർടിസി ബസിൽ പരിശോധനയിലാണ് യാത്രക്കാരനായ രഹനാസിന്റെ കൈവശം മയക്കുമരുന്ന് കണ്ടെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ജി. അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ സി.ഡി. സാബു, സിവിൽ എക്സൈസ് ഓഫീസർ എം.എ. രഘു, എം.ജെ. ഷിനോജ്,
വനിതാ സിവിൽ എക്സൈസ് ഓഫീസർ ടി.പി. സുദിവ്യ ഭായി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ടി.പി. സന്തോഷ്, കെ. പ്രസാദ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.