ഉന്നത വിജയികളെ ആദരിച്ചു
1566905
Friday, June 13, 2025 6:17 AM IST
മാനന്തവാടി: ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നതവിജയികളെ ആദരിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 89 കുട്ടികളെയാണ് ആദരിച്ചത്. പ്രശസ്ത പീഡിയാട്രിക് കാർഡിയോളജിസ്റ്റും, ഐഎഎംആർഎഐ യിലെ ഗവേഷണത്തിന്റെയും ഇന്നൊവേഷന്റെയും ഡയറക്ടറും ഹൃദയസംബന്ധമായരോഗങ്ങൾ നിർണയിക്കാൻ ഇന്റഗ്രേറ്റഡ് ത്രീ ഡി ഇമേജിംഗ് സിസ്റ്റം കണ്ടുപിടിച്ച തുമായ ഡോ. ജോസഫ് വെട്ടുകാട്ടിൽ ചടങ്ങിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. സന്തോഷ് തെക്കേയിൽ അധ്യക്ഷത വഹിച്ചു.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർഥികൾക്കും മെമന്റോയും വെള്ളമുണ്ട ഹൈസ്കൂൾ അധ്യാപകൻ യേശുദാസിന്റെ സ്മരണാർഥം വിജയമ്മ യേശുദാസ് ഏർപ്പെടുത്തിയ ഉപഹാരവും നൽകി.
സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൈമ ടി. ബെന്നി, പിടിഎ പ്രസിഡന്റ് മമ്മൂട്ടി തോക്കൻ, ആൽഫി മോൾ മാത്യു എന്നിവർ പ്രസംഗിച്ചു. വൈദീകരും അധ്യാപകരുമായ ഫാ.പി.ജെ. സെബാസ്റ്റ്യൻ, ഫാ. ബെന്നി ജോർജ്, അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.