എകെഎ​സ് രാ​പ​ക​ൽ സ​മ​രം: 5,000 പേ​ർ പ​ങ്കെ​ടു​ക്കും
Saturday, February 22, 2020 10:45 PM IST
ക​ൽ​പ്പ​റ്റ: ആ​ദി​വാ​സി ക്ഷേ​മ സ​മി​തി(​എ​കെഎസ്) ജി​ല്ലാ ക​മ്മി​റ്റി അ​ന്തി​യു​റ​ങ്ങാ​ൻ തെ​രു​വോ​രം എ​ന്ന പേ​രി​ൽ 29നു ​വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ പി​റ്റേ​ന്നു രാ​വി​ലെ ഒ​ന്പ​തു വ​രെ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം സ​മ​രം ന​ട​ത്തും.

2010 ഏ​പ്രി​ൽ 30ലെ ​വി​ധി​പ്ര​കാ​രം ജി​ല്ല​യി​ൽ ഭൂ​ര​ഹി​ത ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​തി​നു ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നു സൂ​പ്രീം കോ​ട​തി അ​നു​വ​ദി​ച്ച മു​ഴു​വ​ൻ ഭൂ​മി​യും വ​നം വ​കു​പ്പ് ല​ഭ്യ​മാ​ക്കു​ക, ആ​ദി​വാ​സി സം​വ​ര​ണം നി​ല​നി​ർ​ത്തു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് രാ​പ​ക​ൽ സ​മ​ര​മെ​ന്നു ആ​ദി​വാ​സി ഭൂ​സ​മ​ര സാ​ഹാ​യ സ​മി​തി ക​ണ്‍​വീ​ന​ർ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. സ​ന്തോ​ഷ്കു​മാ​ർ, എ​ക​ഐ​സ് സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​കേ​ശ​വ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സീ​ത ബാ​ല​ൻ, സെ​ക്ര​ട്ട​റി പി. ​വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​മ​ര​ത്തി​ൽ 5,000 ആ​ദി​വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും.

ആ​ദി​വാ​സി സം​വ​രാ​ണാ​നു​കു​ല്യ​ങ്ങ​ൾ റ​ദ്ദാ​ക്കി​യ ജാ​ർ​ഖ​ണ്ഡ് കോ​ട​തി വി​ധി സൂ​പ്രീം കോ​ട​തി ശ​രി​വ​ച്ചി​രി​ക്ക​യാ​ണ്. സം​വ​ര​ണം വേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​ർ​എ​സ്എ​സ്. കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും എ​ക​ഐ​സ്, സ​മ​ര​സ​ഹാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.