വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം: പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും നി​യ​മ​നം ല​ഭി​ച്ച ഏ​ഴു പേ​ർ പു​റ​ത്താ​കും
Tuesday, May 26, 2020 10:49 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ 2015ൽ ​ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ 2018 ഡി​സം​ബ​ർ 12ലെ ​ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വി​ധി ഡി​വി​ഷ​ൻ ബ​ഞ്ച് ശ​രി​വ​ച്ചു.
പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​വ​ർ​ക്കു സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ന​ൽ​കി​യ നി​യ​മ​നം അ​സാ​ധു​വാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വാ​ണ് ജ​സ്റ്റി​സ് എ.​എം. ഷെ​ഫീ​ഖ്, ജ​സ്റ്റി​സ് മേ​രി ജോ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ശ​രി​വ​ച്ച​ത്. ഇ​തോ​ടെ പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും വി​വി​ധ വ​കു​പ്പു​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​നം ല​ഭി​ച്ച ഏ​ഴു പേ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു പു​റ​ത്താ​കു​ന്ന​തി​നു വ​ഴി​യൊ​രു​ങ്ങി.
സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡ​പ്യൂ​ട്ടേ​ഷ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​തും പി​ന്നീ​ട് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം നേ​ടി​യ​വ​രു​മാ​ണ് ഇ​വ​രെ​ല്ലാം​ത​ന്നെ. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ് ഡ​പ്യൂ​ട്ടേ​ഷ​നി​ൽ എ​ത്തി​യി​രു​ന്ന​തി​ൽ അ​ധി​ക​വും.
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രു​ടെ 105 ത​സ്തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​നു അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ച് 2014 ജൂ​ണ്‍ 12നാ​ണ് സ​ർ​വ​ക​ലാ​ശാ​ല വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച​ത്. നി​യ​മ​ന​ത്തി​നു അ​പേ​ക്ഷി​ക്കു​ന്ന​തി​നു ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നു 40 വ​യ​സാ​ണ് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞ തി​യ​തി​യി​ൽ 40 വ​യ​സ് ക​വി​ഞ്ഞ​വ​ർ ന​ൽ​കി​യ അ​പേ​ക്ഷ​ക​ൾ സൂ​ക്ഷ​മ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ​ർ​വ​ക​ലാ​ശാ​ല നി​ര​സി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ ഡ​പ്യൂ​ട്ടേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ര​ട​ക്കം കോ​ട​തി മു​ഖേ​ന നേ​ടി​യ താ​ത്കാ​ലി​ക ഉ​ത്ത​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​പേ​ക്ഷ വീ​ണ്ടും പ​രി​ഗ​ണി​ച്ചു.​
ഡ​പ്യൂ​ട്ടേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​ല്ലാം​ത​ന്നെ നി​യ​മ​ന​വും ല​ഭി​ച്ചു. ഇ​തി​നെ​തി​രെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ ചി​ല​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​യി​രു​ന്നു ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.
പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ​വ​രി​ൽ​നി​ന്നു സ​ർ​വ​ക​ലാ​ശാ​ല അ​പേ​ക്ഷ സ്വീ​ക​രി​ച്ച​തും നി​യ​മ​നം ന​ൽ​കി​യ​തും ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് സിം​ഗി​ൾ ബെ​ഞ്ച് വി​ധി​ച്ച​ത്. വ​ഴി​വി​ട്ടു ന​ട​ത്തി​യ നി​യ​മ​ന​ങ്ങ​ൾ റ​ദ്ദാ​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വാ​യി. ഇ​തി​നു പി​ന്നാ​ലെ സ​മ​ർ​പ്പി​ച്ച റി​ട്ട് പെ​റ്റീ​ഷ​നു​ക​ളി​ലാ​യി​രു​ന്നു ഇ​ക്ക​ഴി​ഞ്ഞ 20നു ​ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ഡ​പ്യൂ​ട്ടേ​ഷ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​തി​ൽ 52 വ​യ​സു​ള്ള​യാ​ളും അ​സി​സ്റ്റ​ന്‍റ് പ്രാ​ഫ​സ​ർ നി​യ​മ​നം ല​ഭി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടും.
നി​യ​മ​ന​ങ്ങ​ളി​ൽ ന​ട​ന്ന സം​വ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​നം, അ​ധി​ക​യോ​ഗ്യ​ത പ​രി​ഗ​ണി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും ഹൈ​ക്കോ​ട​തി​യി​ൽ വ്യ​വ​ഹാ​രം ന​ട​ന്നു​വ​രി​ക​യാ​ണ്.