ക​ണ്ടെ​യ്ൻ​മെ​ന്‍റ് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്
Sunday, October 25, 2020 10:57 PM IST
ഉൗ​ട്ടി: കു​ന്നൂ​ർ വെ​ല്ലിം​ഗ്ട​ണ്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പി​ടി​ച്ചു​വെ​ച്ച ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കോ​യ​ന്പ​ത്തൂ​ർ എം​പി പി.​ആ​ർ ന​ട​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ഒ​രു ദി​വ​സ​ത്തെ വേ​ദ​നം അ​ധി​കൃ​ത​ർ പി​ടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് എ​തി​രാ​ണ്. സ​മ​രം ചെ​യ്യു​ക എ​ന്ന​ത് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തെ നി​ർ​ബ​ന്ധി​ച്ച് ക​ണ്ടെ​യ്ൻ​മെ​ന്‍റി​ലെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട​ത് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. വീ​ട്ട് സാ​ധ​ന​ങ്ങ​ൾ പു​റ​ത്തേ​ക്ക് ത​ള്ളു​ക​യാ​യി​രു​ന്നു.
ഇ​വി​ടെ മ​തി​യാ​യ ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്ക​ണം. 1963 മു​ത​ൽ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 200 പേ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ക​ണ്ടെ​യ്ൻ​മെ​ന്‍റ് ബോ​ർ​ഡ് മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് ബോ​ർ​ഡി​ൽ ഏ​ഴ് വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്.