വില്ലേജ് ഓഫീസ് കെട്ടിട നിർമാണം ഇഴയുന്നതിൽ പ്രതിഷേധിച്ചു
1280169
Thursday, March 23, 2023 12:49 AM IST
കൊളക്കാട്: കണിച്ചാർ വില്ലേജ് ഓഫീസ് കെട്ടിട നിർമാണം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് കൊളക്കാട് സെന്റ് തോമസ് എകെസിസിയുടെ നേതൃത്വത്തിൽ നിർദിഷ്ട വില്ലേജ് ഓഫീസ് കെട്ടിടത്തിനു മുന്നിൽ സമരം നടത്തി. നാലു വർഷമായിട്ടും നിർമാണം പൂർത്തീകരിക്കാത്തതിനെ തുടർന്ന് ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. നിർമാണം എത്രയും വേഗം പൂർത്തികരിച്ച് ജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ അധികൃതർ തയാറാകണമെന്ന് എകെസിസി ആവശ്യപ്പെട്ടു. സമരം കൊളക്കാട് സെന്റ് തോമസ് പള്ളി അസി. വികാരി ഫാ.തോമസ് പാണാംകുഴി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ബ്രിട്ടോ ജോസ്, ജോസ് കുട്ടി കൊട്ടാരംകുന്നേൽ. സജി ശാസ്താംകുന്നേൽ, ജോസ് കണിക്കുന്നേൽ , ജോളി മറ്റത്തിൽ, ടോമി പോക്കാട്ടിൽ , ഇടവക കോ-ഓർഡിനേറ്റർ ടോം ആയിലൂക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.