ഒ​രു ല​ക്ഷം​ നി​രോ​ധി​ത പേ​പ്പ​ര്‍ ക​പ്പു​ക​ള്‍ പി​ടി​കൂ​ടി
Sunday, April 2, 2023 12:59 AM IST
കൂ​ത്തു​പ​റ​ന്പ്: കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ല്‍ ജി​ല്ലാ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ല​ക്ഷ​ത്തി​ല്‍​പ​രം നി​രോ​ധി​ത പേ​പ്പ​ര്‍ ക​പ്പു​ക​ള്‍ പി​ടി​കൂ​ടി.
പേ​പ്പ​ര്‍ വാ​ഴ​യി​ല, ഗാ​ര്‍​ബേ​ജ് ബാ​ഗു​ക​ള്‍, പേ​പ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ തു​ട​ങ്ങി​യ മ​റ്റു വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം നി​രോ​ധി​ത വ​സ്തു​ക്ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​യ​തി​ന് പ​ത്താ​യി​രം രൂ​പ പി​ഴ ചു​മ​ത്തി​യ റോ​യ​ല്‍ സി​ന്‍​ഡി​ക്കേ​റ്റ്, മെ​ട്രോ ഹോം ​ഗാ​ല​റി, കൊ​ച്ചി​ന്‍ സ്റ്റേ​ഷ​ന​റി എ​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് നി​രോ​ധി​ത വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി​യ​ത്. മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​ന് മെ​ട്രോ ഫ​സ്റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കാ​നും തൊ​ക്കി​ല​ങ്ങാ​ടി​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് മാ​ലി​ന്യം കൂ​ട്ടി​യി​ട്ട​ത് അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കാ​നും ന​ഗ​ര​സ​ഭ​യ്ക്ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.