ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യദാ​ർ​ഢ്യ​വു​മാ​യി ധ​ർ​ണ
Wednesday, May 31, 2023 7:27 AM IST
ക​ണ്ണൂ​ർ: ലോ​ക​ത്തി​ന് മു​ന്നി​ൽ ഇ​ന്ത്യ​യു​ടെ യ​ശ​സ് ഉ​യ​ർ​ത്തി കാ​ണി​ച്ച വ​നി​താ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് പോ​ലും മോ​ദി ഭ​ര​ണ​ത്തി​ൽ ര​ക്ഷ​യി​ല്ലാ​താ​യി​രി​ക്കു​ന്നു​വെ​ന്ന് കേ​ര​ള സോ​ഷ്യ​ലി​സ്റ്റ് യൂ​ത്ത് ഫെ​ഡ​റേഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി. സു​പ്രീം കോ​ട​തി കേ​സെ​ടു​ക്കു​വാ​ൻ നി​ർ​ദേശി​ച്ചി​ട്ടും ആ​രോ​പ​ണ വി​ധേ​യ​നെ സു​ര​ക്ഷി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ൾ രാ​ജ്യ​ത്തെ നാ​ണം കെ​ടു​ത്തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. നീ​തി​ക്കുവേ​ണ്ടി സ​മ​രം ചെ​യു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ​ക്ക് ഐ​ക്യദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കെ​എ​സ്‌വൈ​എ​ഫും കെ​എം​എ​ഫും സം​യു​ക്ത​മാ​യി ക​ണ്ണൂ​ർ റെ​യി​ൽവേ ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സു​ധീ​ഷ് ക​ട​ന്ന​പ്പ​ള്ളി.

കെ​എ​സ്‌വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. ഉ​മേ​ഷ്‌ അ​ധ്യ​ക്ഷ​നാ​യി. കാ​ഞ്ച​ന മാ​ച്ചേ​രി, വി ​എ​ൻ അ​ഷ്റ​ഫ്, കെ. ​ഉ​ഷ, പി. ​പ്ര​ജു​ൽ, കെ. ​ജ​യ​ശ്രീ ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.