ഫിഷറീസ് വകുപ്പിന്റെ ഭവനപദ്ധതി പുനഃസ്ഥാപിക്കണം
1299176
Thursday, June 1, 2023 1:02 AM IST
ചെറുകുന്ന്: മത്സ്യത്തൊഴിലാളി കളെ ലൈഫ് ഭവനപദ്ധതിയിൽ നിന്ന് ഒഴിവാക്കി മുൻ കാലങ്ങളിലെ പോലെ ഭവന നിർമാണത്തിന് സാമ്പത്തിക സഹായം ഫിഷറീസ് വകുപ്പിൽ നിന്ന് അനുവദിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് കല്യാശേരി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. മടക്കരയിൽ നടന്ന സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് പി. ബാലറാം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.ടി. നിഷാത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി ജനറൽ സെക്രട്ടറിമാരായ രാജീവൻ കപ്പച്ചേരി, അജിത്ത് മാട്ടൂൽ, കല്യാശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.കെ. വത്സലൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പാറയിൽ രാജൻ, ടി. ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.