തെരുവുനായ കുറുകെചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്
1338718
Wednesday, September 27, 2023 2:48 AM IST
മണക്കടവ്: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. മണക്കടവ് വരുവുകാലായിൽ റെനീഷ് സ്കറിയയ്ക്കാണ് പരിക്കേറ്റത്.
റെനീഷ് സ്കറിയയെ ആലക്കോട് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. മണക്കടവ് ടൗണിലും സ്കൂൾ പരിസരത്തും ഉൾപ്പെടെ മലയോരമേഖലയിൽ നിരവധി നായ്ക്കളാണ് അലഞ്ഞു തിരിയുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്.