പ്രതിഷേധ സദസ് സംഘടിപ്പിച്ചു
1375958
Tuesday, December 5, 2023 5:57 AM IST
ആലക്കോട്: പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും ക്ഷേമപെൻഷനുകൾ തടഞ്ഞുവച്ചത് പുനഃസ്ഥാപിക്കുക, ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, പഞ്ചായത്തിലെ പരപ്പ വാർഡ് മെംബർ ഷൈലകുമാരിക്കെതിരേ സിപിഎം നടത്തുന്ന അപവാദ പ്രചാരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആലക്കോട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. സജീവ് ജോസഫ് എംഎൽഎ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ബാബു പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. ടി.എൻ.എ. ഖാദർ, ബിജു പുളിയംതൊട്ടി, അബ്ദുൾ റഷീദ്, ജോസ് വട്ടമല, മാത്യു ചാണക്കാട്ടിൽ, വി.എ. റഹീം, എൻ.ജെ. ജോസഫ്, ജിൻസ് മാത്യു, ജോജി കന്നിക്കാട്ട്, റോയി ചക്കാനിക്കുന്നേൽ, ജോൺസൺ ചിറവയൽ, വി. വി. അബ്ദുള്ള, പി.സി. ആയിഷ, തങ്കച്ചൻ കല്ലറയ്ക്കൽ, അപ്പുക്കുട്ടൻ സ്വാമിമഠം, ലാലു കുന്നപ്പള്ളി, സിബിച്ചൻ കളപ്പുര, ഖലീൽ റഹ്മാൻ, പ്രിൻസ് കച്ചറ, ഷാജി ചെമ്മാച്ചേരി, സിബി വളവനാട്, പി.എം. ബിനോയി, വത്സമ്മ വാണിശേരി, കവിതാ ഗോവിന്ദൻ, മാത്യു പുതിയേടം, നിഷാ ബിനു, ആലീസ്, പി.പി. ശശി, ബിനു സ്രാമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.