ചെ​റു​പു​ഴ: ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ചെ​റു​പു​ഴ ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് കെ.​കെ. സു​രേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​പു​ഴ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് സി.​കെ. ഷീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന കെ​പി​എ​സ്ടി​എ​യു​ടെ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും കോ​ഴി​ച്ചാ​ൽ ഗ​വ. ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​നു​മാ​യ കെ. ​ശ്രീ​നി​വാ​സ​ൻ, റി​സോ​ഴ്സ് പേ​ഴ്സ​ണും ജെ​എം യു​പി സ്കൂ​ൾ അ​ധ്യാ​പ​ക​നു​മാ​യ സി.​ഡി. ജോ​യി എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.ച​ട​ങ്ങി​ൽ കേ​ര​ള നി​യ​മ​സ​ഭ അ​ന്താ​രാ​ഷ്‌​ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പു​സ്ത​കാ​സ്വാ​ദ​ന മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം നേ​ടി​യ തി​രു​മേ​നി എ​സ്എ​ൻ​ഡി​പി സ്കൂ​ൾ അ​ധ്യാ​പി​ക ടി. ​നി​ഷാ​കു​മാ​രി​യെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​മ​ച​ന്ദ്ര​ൻ, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. യു​ഗേ​ഷ്, ട്ര​ഷ​റ​ർ ടി.​പി. പ്ര​ഭാ​ക​ര​ൻ, വി.​ജെ. ജെ​സി, ബി​നി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.