റീഗൽ ജ്വല്ലേഴ്സ് കണ്ണൂർ ഷോറൂം ഉദ്ഘാടനം ഇന്ന്
1535845
Sunday, March 23, 2025 8:07 AM IST
തൃശൂർ: റീഗൽ ജ്വല്ലേഴ്സിന്റെ കണ്ണൂർ ഷോറൂം ഇന്നു രാവിലെ 10ന് താവക്കരയിൽ പ്രവർത്തനം തുടങ്ങും. ഹോൾസെയിൽ ആൻഡ് മാനുഫാക്ചറിംഗ് ജ്വല്ലറിയായ റീഗൽ ജ്വല്ലേഴ്സിൽ എല്ലാ സ്വർണാഭരണങ്ങൾക്കും ഇന്റർനാഷണൽ സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾക്കും ഹോൾസെയിൽ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. വൈവിധ്യമായ ആഭരണശേഖരവും ബ്രൈഡൽ ജ്വല്ലറിയുടെ എക്സ്ക്ലൂസീവ് കളക്ഷനുകളും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.
എക്സ്ക്ലൂസീവ് ഡിസൈനുകളോടൊപ്പം ഏറ്റവും ലാഭകരമായ ഒരു ഗോൾഡ് ഷോപ്പിംഗ് കണ്ണൂരിനു സമ്മാനിക്കുകയെന്നതാണ് ലക്ഷ്യമെന്നു റീഗൽ ജ്വല്ലേഴ്സ് ചെയർമാൻ ടി.കെ. ശിവദാസൻ പറഞ്ഞു.
അഡ്വാൻസ് ബുക്കിംഗ് സൗകര്യവും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. തൃശൂരിൽനിന്ന് ആരംഭിച്ച് കൊച്ചി, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, കണ്ണൂർ തുടങ്ങി ബംഗളൂരു വരെ വ്യാപിച്ചുകിടക്കുന്ന ഹോൾസെയിൽ ആൻഡ് മാനുഫാക്ചറിംഗ് ജ്വല്ലറി ശൃംഖലയാണ് റീഗൽ ജ്വല്ലേഴ്സ്.
അരനൂറ്റാണ്ടിലേറെ പാരന്പര്യമുള്ള റീഗൽ ജ്വല്ലേഴ്സിന് ഇടനിലക്കാരില്ലാതെ ആഭരണങ്ങൾ നിർമാണശാലകളിൽനിന്നു നേരിട്ടു ഷോറൂമുകളിൽ എത്തിക്കാനാകുന്നു. സ്വന്തമായി ഡിസൈനർമാർ ഉള്ളതിനാൽതന്നെ ഏറ്റവും പുതിയ ട്രെൻഡുകളും സ്റ്റൈലുകളും വിപണിയിൽ അവതരിപ്പിക്കുവാനും റീഗൽ ജ്വല്ലേഴ്സിനു കഴിയുമെന്ന് മാനേജിംഗ് ഡയറക്ടർ വിപിൻ ശിവദാസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 8224909090 എന്ന നന്പറിൽ ബന്ധപ്പെടാം.