ഇടിമിന്നലിൽ വീട്ടുപകരണങ്ങൾ നശിച്ചു
1546982
Wednesday, April 30, 2025 7:57 AM IST
ചെറുപുഴ: മലയോരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഇടിമിന്നൽ വീടുകൾക്കും വീട്ടുപകരണങ്ങൾക്കും നാശം. ചെറുപുഴ പഞ്ചായത്തിലെ 15ാം വാർഡിൽപ്പെട്ട നെല്ലിക്കളത്ത് പി. യൂസഫിന്റെ വീട്ടിലെ ടിവി, അഞ്ച് ഫാനുകൾ, ഇൻവേർട്ടർ, സ്വിച്ച് ബോർഡുകൾ എന്നിവ കത്തിനശിച്ചു.
വീടിന്റെ ചുമരിനും വിള്ളൽ വീണിട്ടുണ്ട്. ഒന്നര ലക്ഷത്താളം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുടമ യൂസഫ് പറഞ്ഞു. തൊട്ടടുത്ത പി. ജാനകിയുടെ വീടിന്റെ മുൻഭാഗത്തായി കേബിൾ ബന്ധിപ്പിച്ച പോസ്റ്റിലാണ് മിന്നലേറ്റത്. ഇവിടുത്തെ വയറിംഗും കത്തിനശിച്ചു. ഭൂമിയിൽ ഇടി മിന്നലേറ്റ് മണ്ണ് ഇളക്കി മറിച്ച നിലയിലും സമീപത്തെ ചെടികൾ കരിഞ്ഞ നിലയിലുമാണ്.