ക​ണ്ണൂ​ര്‍: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും മൂ​ലം കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വി​ക​സ​ന​ങ്ങ​ൾ എ​ങ്ങു​മെ​ത്താ​തെ അ​നു​വ​ദി​ച്ച ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​ന്ന​തി​നെ​തി​രെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മു​യ​ർ​ത്തി ഭ​ര​ണ-​പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ.

റോ​ഡ് നി​ർ​മാ​ണം, തെ​രു​വു​വി​ള​ക്കു​ക​ൾ മാ​റ്റി സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​മൂ​ലം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​ത്. പ​ല സോ​ണു​ക​ളി​ലും ഇ​തു​വ​രെ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന്‍റെ ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചി​ട്ടി​ല്ല. ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചി​ട​ങ്ങ​ളി​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും പ​കു​തി​യി​ല്‍ നി​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി ടാ​ര്‍ ചെ​യ്യാ​ത്ത റോ​ഡു​ക​ളു​മു​ണ്ട്.

എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ അ​നാ​സ്ഥ കാ​ര​ണം ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളെ​ല്ലാം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. മ​തി​യാ​യ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തും അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന സ്ഥ​ലം​മാ​റ്റ​വും ഉ​ദ്യോ​ഗ​സ്ഥ​ര്‍ മെ​ഡി​ക്ക​ല്‍ ലീ​വെ​ടു​ത്ത് പോ​കു​ന്ന​തു​മെ​ല്ലാം കോ​ര്‍​പ​റേ​ഷ​നി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യ രീ​തി​യി​ല്‍ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കൗ​ണ്‍​സി​ല്‍​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.