കാരുണ്യ സ്പർശ സംഗമം നടത്തി
1560981
Tuesday, May 20, 2025 1:11 AM IST
കരുവഞ്ചാൽ: കരുവഞ്ചാൽ വൈഎംസിഎ കാരുണ്യ സ്പർശ സംഗമവും ചാരിറ്റി ഫൗണ്ടേഷൻ ഉദ്ഘാടനവും ഫാ. സിറിയക് വാഴയിൽ അനുസരണവും മീമ്പറ്റി വൈഎംസിഎ ഇൻഡോർ കോർട്ടിൽ നടന്നു.
വൈഎംസിഎ ദേശീയ പ്രസിഡന്റ് വിൻസന്റ് ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സാബു ചാണാക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
തലശേരി അതിരൂപത ചാൻസിലർ ഫാ. ജോസഫ് മുട്ടത്ത്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി. റവ ഡോ. തോമസ് തെങ്ങുംപള്ളിൽ അനുസ്മരണം നടത്തി. ഫാ. സാബു പുതുശേരി സമ്മാനദാനം നിർവഹിച്ചു. നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി വൈഎംസിഎ ചാരിറ്റി ഫൗണ്ടേഷൻ ഉദ്ഘാടനം നിർവഹിച്ചു. പോൾ ജോർജ് മേച്ചേരിൽ, അനു ജെയ്സൺ, മത്തായി വീട്ടിയാങ്കൽ, ജയിംസ് പുത്തൻപുര, ലിജോ ജോൺ എന്നിവർ പ്രസംഗിച്ചു. പി.എ. ബേബി, കെ.എം. തോമസ്, രാജു ചെരിയൻകാലായിൽ, ടിന്റു ബിജി എന്നിവർ പങ്കെടുത്തു.