വയോധിക വീട്ടിനുള്ളിൽ മരിച്ച നിലയിൽ
1561687
Thursday, May 22, 2025 10:09 PM IST
കണ്ണൂർ: തനിച്ച് താമസിക്കുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലാട് ഗൗരിഭവനിൽ ബി. സരസ്വതിയെയാണ് (66) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം.
വീട്ടിൽനിന്ന് ദുർഗന്ധം വമിച്ചപ്പോൾ അയൽവാസികളാണ് കണ്ണൂർ ടൗൺ പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് മൂന്നു ദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം സ്വദേശിനിയായ ഇവർ വർഷങ്ങളായി ചാലാടാണ് താമസം.