ക​ണ്ണൂ​ർ: വി​ള​ക്ക​ന്നൂ​രി​ലെ ദി​വ്യ​കാ​രു​ണ്യ അ​ദ്ഭു​ത​ത്തി​ന് വ​ത്തി​ക്കാ​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വി​ള​ക്ക​ന്നൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ ന​ട​ക്കു​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ലൂ​സ് മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി മ​ധ്യേ ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ലെ​യോപോ​ൾ​ദോ ജി​റെ​ല്ലി​യാ​ണ് വി​ശ്വാ​സ​തി​രു​സം​ഘ​ത്തി​ന്‍റെ ഡി​ക്രി വാ​യി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല, ക​ണ്ണൂ​ർ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ഡെ​ന്നി​സ് കു​റു​പ്പ​ശേ​രി, മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം, ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സു​രാ​യ മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്, മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​നം.

പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് 1.45ന് ​ഒ​ടു​വ​ള്ളി​ത്ത​ട്ടി​ൽ തി​രു​വോ​സ്തി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വി​ള​ക്ക​ന്നൂ​രി​ലേ​ക്ക് നീ​ങ്ങും. വി​ള​ക്ക​ന്നൂ​ർ ടൗ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ ശേ​ഷം പ്ര​ത്യേ​കം ഒ​രു​ക്കി​യി​രി​ക്കു​ന്ന പ​ന്ത​ലി​ലേ​ക്ക് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ പ്ര​ദ​ക്ഷി​ണ​മാ​യി തി​രു​വോ​സ്തി സം​വ​ഹി​ക്കും. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി സ്വാ​ഗ​തം പ​റ​യും.

തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ലെ​യോപോ​ൾ​ദോ ജി​റെ​ല്ലി ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും തി​രു​വോ​സ്തി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പീ​ഠ​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ക​യും ചെ​യ്യും. മ​ല​യാ​ള​ത്തി​ലു​ള്ള ഡി​ക്രി ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ബി​ജു മു​ട്ട​ത്തു​കു​ന്നേ​ൽ വാ​യി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യ്ക്ക് ഫാ. ​മാ​ത്യു വേ​ങ്ങ​ക്കു​ന്നേ​ൽ നേ​തൃ​ത്വം ന​ൽ​കും.

‌3.15ന് ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി ആ​രം​ഭി​ക്കും. ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​കും. പ​തി​നാ​യി​ര​ത്തോ​ളം വി​ശ്വാ​സി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. തി​രു​വോ​സ്തി​യി​ലെ ഛായാ​ചി​ത്രം ദ​ർ​ശി​ക്കു​വാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ഒ​രു​ക്കി​യ​താ​യി മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഡോ. ​ബി​ജു മു​ട്ട​ത്തു​കു​ന്നേ​ൽ, പാ​സ്റ്റ​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ, മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​റും ക​ര​യ​ത്തും​ചാ​ൽ പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ജോ​സ​ഫ് ഓ​ര​ത്തേ​ൽ, വി​ള​ക്ക​ന്നൂ​ർ ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ണ്ണി പോ​ത്ത​നാം​ത​ട​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.