അതിദാരിദ്ര്യ മുക്ത ജില്ലയായി കണ്ണൂർ
1564452
Tuesday, June 3, 2025 1:56 AM IST
കണ്ണൂർ: സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യ മുക്ത ജില്ലയായി കണ്ണൂർ. മേയ് 22നാണ് ജില്ലാ ലക്ഷ്യം സാക്ഷാത്കരിച്ചത്. 2021 ഒാഗസ്റ്റിലാണ് അതിദാരിദ്ര്യ നിർമാർജന പദ്ധതി ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടമായി ഭക്ഷണം, ആരോഗ്യം, സുരക്ഷിതമായ താമസ സ്ഥലം, അടിസ്ഥാന വരുമാനം എന്നിവയില്ലാത്ത അർഹരായ 3973 കുടുംബാംഗങ്ങളെ കണ്ടെത്തുകയും ആവശ്യാനുസരണം മൈക്രോപ്ലാൻ തയാറാക്കുകയും ചെയ്തു. പിന്നീട് 1078 പേർക്ക് ഭക്ഷണവും 2296 പേർക്ക് സാന്ത്വന പരിചരണവും ചികിത്സയും ലഭ്യമാക്കി. ഉപജീവനമാർഗം ആവശ്യമുളള 235 പേർക്ക് തദ്ദേശ സ്ഥാപനങ്ങൾ സൗകര്യമൊരുക്കുകയും കുടുംബശ്രീ മുഖേനെ തൊഴിൽ ലഭ്യമാക്കുകയും ചെയ്തു.
967 കുടുംബങ്ങൾക്ക് വീട്, ഒൻപത് ടോയ്ലറ്റുകൾ, 17 കുടുംബങ്ങൾക്ക് കുടിവെളളം, എട്ട് വീടുകളിൽ വൈദ്യുതീകരണം എന്നിവയും പദ്ധതിയുടെ ഭാഗമായി ചെയ്തു.