പഴയങ്ങാടിയിൽ മയക്കുമരുന്നു വേട്ട: കാറുമായി നാലംഗ സംഘം പിടിയിൽ
1565425
Saturday, June 7, 2025 1:36 AM IST
പഴയങ്ങാടി: വാഹന പരിശോധനയ്ക്കിടെ അതിമാരക മയക്കുമരുന്നുമായി കാറിലെത്തിയ നാലംഗ സംഘം പിടിയിൽ. പഴയങ്ങാടി ബി.വി.റോഡ് സ്വദേശികളായ പി.എം. സവാദ് (24), യു.കെ.പി. സാബിർ (25), കെ.കെ. മുഹമ്മദ് നാസിക് അലി (24), ഇ.കെ. ഷമീൻ (25) എന്നിവരെ പഴയങ്ങാടി അടിപ്പാലത്തി നടുത്തുനിന്ന് എസ്ഐ കെ. സുഹൈലും സംഘവും പിടികൂടിയത്.
10 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.570 ഗ്രാം കെറ്റാമിൻ, 25 മാക്സ് ഗാലിൻ ഗുളികകളുമാണ് ഇവരിൽ നിന്നും പിടികൂടിയത്. സംഘം മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.
പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പഴയങ്ങാടി എസ്ഐയും കണ്ണൂർ റൂറൽ എസ്പി യുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് വെള്ളിയാഴ്ച രാവിലെ നടത്തിയ വാഹന പരിശോധനക്കി ടെയാണ് നാലംഗസംഘം പിടിയിലാകുന്നത്.
ബംഗ്ലൂരുവിൽ നിന്ന് വ്യാപാര അടിസ്ഥാനത്തിൽ കടത്തുകയായിരുന്ന അതിമാരക ലഹരി ഉത്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. പിടികൂടിയ സംഘത്തിൽ എഎസ്ഐ സി.പി. ഷാജൻ, സീനിയർ സിപിഒ ടി.വി. ചന്ദ്രകുമാർ, പി.പി. ഷിജു, പി.ജയേഷ്, മിഥുൻ എന്നിനിവരും ഉണ്ടായിരുന്നു. പ്രതികളെ പയ്യന്നുർ കോടതിയിൽ ഹാജരാക്കി.