കത്തോലിക്ക കോൺഗ്രസ് പരിസ്ഥിതി ദിനാചരണം
1565439
Saturday, June 7, 2025 1:36 AM IST
മണിക്കടവ്: കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. തലശേരി അതിരൂപതാതല ഉദ്ഘാടനം മണിക്കടവ് സെന്റ് തോമസ് ഫൊറോന പള്ളി വളപ്പിൽ വൃക്ഷത്തൈ നട്ട് അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി നിർവഹിച്ചു. ഫാ. പോൾ പടിഞ്ഞാറെമുറിയിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് മണിക്കടവ് ഫൊറോന പ്രസിഡന്റ് ബിജു ഒറ്റപ്ലാക്കൽ, സെക്രട്ടറി ജോർജ് തെക്കേമുറിയിൽ എന്നിവർ പ്രസംഗിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ ടോണി പുഞ്ചക്കുന്നേൽ തളിപ്പറമ്പിലും അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് ചെറുപുഴയിലും അതിരൂപത സെക്രട്ടറി ജിമ്മി ആയിത്തമറ്റം ചെമ്പേരിയിലും അതിരൂപത ട്രഷറർ സുരേഷ് ജോർജ് ശ്രീകണ്ഠപുരത്തും ഷിനോ പാറയ്ക്കൽ ചെമ്പന്തൊട്ടിയിലും ടോമി കണയങ്കൽ ആലക്കോടും ബെന്നിച്ചൻ മഠത്തിനകം എടൂരിലും ഐ.സി. മേരി കണ്ണൂരിലും ഉദ്ഘാടനം നിർവഹിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തിൽ തലശേരി അതിരൂപതയിലെ മുഴുവൻ യൂണിറ്റുകളിലും വൃക്ഷത്തൈകൾ നട്ടു.