കോൺഗ്രസ് നേതൃ പരിശീലന ക്യാമ്പ്
1566522
Thursday, June 12, 2025 12:41 AM IST
ഇരിട്ടി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം നേതൃ പരിശീലന ക്യാമ്പ് "വിഷൻ 25' ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കെപിസിസിയുടെ ആഹ്വാന പ്രകാരം തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്. കെപിസിസി മെംബർ പി.സി. ഷാജി അധ്യക്ഷത വഹിച്ചു.
ആർജിഐഡിഎസ് ഡയറക്ടർ ഡോ. പി.പി. ബാലൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ പി.എ. നസീർ, ജൂബിലി ചാക്കോ, ഡിസിസി നേതാക്കളായ ലിസി ജോസഫ്, പി.കെ. ജനാർദനൻ, കെ. വേലായുധൻ, ജയ്സൺ കാരക്കാട്ട്, വി.ടി. തോമസ്, സാജു യോമസ് എന്നിവർ പ്രസംഗിച്ചു.
പി.കെ. സത്യൻ, എം.വി. പ്രേമരാജൻ, കെ.സി. ശ്രീജിത്ത്, എ.പി. മധു, കെ.വി. ജയചന്ദ്രൻ, ഷീജ സെബാസ്റ്റ്യൻ എന്നിവർ ക്ലാസെടുത്തു. പേരാവൂർ അസംബ്ലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി 90 ഓളം പ്രതിനിധികൾ പങ്കെടുത്തു.