വ​ന്യ​മൃ​ഗ​ശ​ല്യത്തിന് പരിഹാരം കാണാൻ ആ​റി​ന് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം
Sunday, August 1, 2021 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ള്‍ കാ​ര്‍​ഷി​ക​വി​ള​ക​ള്‍ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യും ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ഹാ​ര​മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ലാ​ത​ല​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും ഉ​ദ്യാ​ഗ​സ്ഥ​രു​ടെ​യും യോ​ഗം അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​ഗ​സ്റ്റ് ആ​റി​ന് വൈ​കി​ട്ട് അ​ഞ്ചി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നി​ല്‍ യോ​ഗം ന​ട​ത്തും.
വ​നാ​തി​ര്‍​ത്തി​യി​ല്‍ സോ​ളാ​ര്‍ വൈ​ദ്യു​തി വേ​ലി​ക​ളും കി​ട​ങ്ങു​ക​ളും മ​റ്റും നി​ര്‍​മി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ​യു​ടെ ത​ക​രാ​റു​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും ഊ​ര്‍​ജി​ത ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍​നി​ന്നും സ്വ​യ​ര​ക്ഷ​യ്ക്കാ​യി തോ​ക്ക് ലൈ​സ​ന്‍​സി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് നി​യ​മാ​നു​സൃ​തം ലൈ​സ​ന്‍​സ് അ​നു​വ​ദി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചു. ക​ര്‍​ഷ​ക​ര്‍​ക്ക് സം​ഭ​വി​ച്ച ന​ഷ്ട​ത്തി​ന് ആ​നു​പാ​തി​ക​മാ​യ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ല്‍​കാ​ന്‍ വ​നം​വ​കു​പ്പും കൃ​ഷി​വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു.
ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ എ.​കെ.​എം. അ​ഷ്‌​റ​ഫ്, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ത്സ​ല​ന്‍, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി. സു​ജാ​ത, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ പ്ര​തി​നി​ധി സാ​ജി​ദ് മൗ​വ്വ​ല്‍, എ​ഡി​എം എ.​കെ. ര​മേ​ന്ദ്ര​ന്‍, കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ.​എ​സ്. മാ​യ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ലും എം​എ​ല്‍​എ​മാ​രു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.
വാ​ര്‍​ഡ് ത​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സു​താ​ര്യ​മാ​യും പ​രാ​തി​ര​ഹി​ത​മാ​യും പ​ക്ഷ​പാ​ത​ര​ഹി​ത​മാ​യും പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. കെ​എ​സ്ടി​പി റോ​ഡി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ല്‍ സ്ഥാ​പി​ച്ച സൗ​രോ​ര്‍​ജ വി​ള​ക്കു​ക​ള്‍ പ്ര​കാ​ശി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും എം​എ​ല്‍​എ​യും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത​യും ആ​വ​ശ്യ​പ്പെ​ട്ടു.
സ​ന്ദ​ര്‍​ശ​ക വി​സ​യി​ല്‍ പോ​കു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കും വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. എം​എ​ല്‍​എ​മാ​രു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ല്‍ അ​നു​വ​ദി​ച്ച പ​ദ്ധ​തി​ക​ള്‍ ക​രാ​റു​കാ​രു​ടെ അ​നാ​സ്ഥ കാ​ര​ണം ത​ട​സ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചു ചേ​ര്‍​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.
ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലു​ള്ള മു​ഴു​വ​ന്‍ ഒ​ഴി​വു​ക​ളും ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്ന് എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ഗ​സ്റ്റ് നാ​ലി​ന് റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി ക​ഴി​യു​ന്ന ത​സ്തി​ക​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ഗ​ണ​ന ന​ല്‍​ക​ണം. പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, വൈ​ദ്യു​തി ബോ​ര്‍​ഡ്, ജ​ല അ​ഥോ​റി​റ്റി തു​ട​ങ്ങി​യ​വ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും നേ​ന്ത്ര​വാ​ഴ ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ഞ്ചേ​ശ്വ​രം ഹാ​ര്‍​ബ​ര്‍ ബീ​ച്ച് റോ​ഡ് ബ്രി​ഡ്ജ് പ്ര​വൃ​ത്തി അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് എ.​കെ.​എം. അ​ഷ​റ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ സാ​യി ഗ്രാ​മ​ത്തി​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കു വേ​ണ്ടി നി​ര്‍​മി​ച്ച വീ​ടു​ക​ളി​ലേ​ക്ക് റോ​ഡും വൈ​ദ്യു​തി​യും ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​പ്പെ​ട്ട​വ​രെ ചി​കി​ത്സി​ക്കാ​ന്‍ വേ​ണ്ടി​യു​ള്ള ഡി ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​ര്‍ മു​ളി​യാ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മു​ണ്ടാ​ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ത്സ​ല​ന്‍ നി​ര്‍​ദേ​ശി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം ചേ​ര്‍​ന്ന​ത്.