വെ​ള്ള​രി​ക്കു​ണ്ട്: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ പ​ട്ടി​ക​വ​ർ​ഗ സു​സ്ഥി​ര വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ൽ വാ​ഴ​ത്ത​ട്ട് ഉ​ന്ന​തി​യി​ലെ ക​ർ​ഷ​ക​ർ​ക്ക്‌ കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ന​വ​ജീ​വ​ൻ യൂ​ത്ത് ക്ല​ബി​ന്‍റെ ന​ക്ഷ​ത്ര യൂ​ണി​റ്റി​ലെ ഇ​രു​പ​തോ​ളം പേ​ർ​ക്കാ​ണ് കാ​ട് വെ​ട്ട​ൽ യ​ന്ത്രം, തെ​ങ്ങു​ക​യ​റ്റ യ​ന്ത്രം, മ​രം​മു​റി യ​ന്ത്രം, തൂ​മ്പ, മ​ൺ​വെ​ട്ടി, ക​ത്തി തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ല്കി​യ​ത്. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​ന്ന​തി​യി​ലെ ക​ർ​ഷ​ക കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളാ​യ രാ​ജേ​ഷ് മാ​ധ​വ​ൻ, വി​ഷ്‌​ണു മാ​ധ​വ​ൻ എ​ന്നി​വ​ർ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​എ​ച്ച്. ഇ​ക്ബാ​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി. ​അ​ബ്ദു​ൾ ഖാ​ദ​ർ, അം​ഗ​ങ്ങ​ളാ​യ സ​ന്ധ്യ ശി​വ​ൻ, എം. ​അ​ജി​ത, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ മേ​രി ബാ​ബു, എം. ​മ​നീ​ഷ്, പി.​കെ. അ​നി​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.