റിട്ട.ഡിഡിഇ എലിപ്പനി ബാധിച്ച് മരിച്ചു
1566959
Friday, June 13, 2025 10:15 PM IST
കാസര്‍ഗോഡ്: കഴിഞ്ഞമാസം സര്‍വീസില്‍ നിന്നും വിരമിച്ച വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡിഡിഇ) മഞ്ചേശ്വരം വാമഞ്ചൂര്‍ സ്വദേശി വി.ദിനേശ (56) എലിപ്പനി ബാധിച്ച് മരിച്ചു. ഒരാഴ്ച മുമ്പ് പനിബാധിച്ചതിനെതുടര്ന്ന് ഡോക്ടറെ കാണിച്ചിരുന്നു.
അസുഖം ഭേദമാകാത്തതിനാല്‍ ബുധനാഴ്ച കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രതടസം നേരിട്ടതിനാല്‍ മംഗളുരുവിലെ സ്വകാര്യാശുപതിയില് പ്രവേശിപ്പിച്ച് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയവേ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്.
കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളജില്‍നിന്നു അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി 1996 ഡിസംബര്‍ 31നു കുഞ്ചത്തൂര്‍ ജിവിഎച്ച്എസ്എസില്‍ ഹൈസ്കൂള്‍ അധ്യാപകനായാണ് സര്‍വീസില്‍ പ്രവേശിച്ചത്. പിന്നീട് ഫിസിക്സ് റിസോഴ്സ് പേഴ്സണ്‍ ആയും പാഠപുസ്തകരചനയില്‍ കന്നഡ പരിഭാഷകനായും സേവനം ചെയ്തു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ ഡിഡിഇ റാങ്കില്‍ സ്റ്റേറ്റ് പ്രോജക്ട് ഓഫീസറായിരിക്കെ മേയ് 31നു സര്‍വീസില്‍നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വിയോഗം.
കെഎസ്ടിഎ മുന്‍ ജില്ലാ വൈസ്പ്രസിഡന്റാണ്. നിലവില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ മഞ്ചേശ്വരം താലൂക്ക് വൈസ്പ്രസിഡന്റാണ്. മൃതദേഹം ഇന്നു രാവിലെ 8.30 മുതല്‍ 10.30 വരെ വാമഞ്ചൂര്‍ ഗവ. സ്കൂളില്‍ പൊതുദര്‍ശനത്തിനുശേഷം 11ഓടെ അംഗഡിപദവിലെ പൊതുശ്മശാനത്തില്‍ സംസ്കരിക്കും.
ഭാര്യ: കെ.ശ്രീലേഖ. മക്കള്‍: ശ്രീഷ്മ, ദേവപ്രിയ (ഇരുവരും കാസര്‍ഗോഡ് ഗവ.കോളജ് വിദ്യാര്‍ഥിനികള്‍), അഭിരാം (ആറാംക്ലാസ് വിദ്യാര്‍ഥി, കടമ്പാര്‍ ഹൈസ്കൂള്‍). പരേതരായ കുഞ്ഞിരാമന്റെയും അമ്മിണിയുടെയും മകനാണ്. സഹോദരങ്ങള്‍: ശീലാവതി, അഹല്യ.