ബ​ദി​യ​ഡു​ക്ക​യി​ല്‍ എ​ടി​എം നോ​ക്കു​കു​ത്തി
Thursday, December 12, 2019 1:56 AM IST
ബ​ദി​യ​ഡു​ക്ക: ബ​ദി​യ​ഡു​ക്ക​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള എ​ടി​എ​മ്മു​ക​ളി​ല്‍ പ​ണ​മി​ല്ലാ​ത്ത​ത് ഇ​ട​പാ​ടു​ര​കാ​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്നു. ഇ​തു​മൂ​ലം എ​ടി​എം കൗ​ണ്ട​റു​ക​ളെ ആ​ശ്ര​യി​ച്ചെ​ത്തു​ന്നവ​ര്‍​ക്കു കൗ​ണ്ട​റു​ക​ളി​ല്‍ പ​ല​തി​ലും ക​യ​റി ഇ​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.
ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളു​ടെ അ​ട​ക്കം ബ​ദി​യ​ഡു​ക്ക ടൗ​ണി​ല്‍ മാ​ത്രം പ​ത്തോ​ളം എ​ടി​എം കൗ​ണ്ട​റു​ക​ളു​ണ്ട്.
ബ​ദി​യ​ഡു​ക്ക ടൗ​ണ്‍ ബ​സ്‌​സ്റ്റാ​ന്‍​ഡി​ന് സ​മീ​പം നാ​ലും സ​ര്‍​ക്കി​ളി​ന് സ​മീ​പ​വും മു​ക​ളി​ലെ ബ​സാ​റി​ലും പെ​ര്‍​ള റൂ​ട്ടി​ലും കൗ​ണ്ട​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.
എ​ന്നാ​ല്‍ ഭൂ​രി​ഭാ​ഗം എ​ടി​എം കൗ​ണ്ട​റു​ക​ളി​ലും പ​ണ​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്.
ഒ​ന്നു​കി​ല്‍ മെ​ഷീ​ന്‍ കേ​ടാ​യി​രി​ക്കും. അ​ല്ലെ​ങ്കി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​ണ്ടാ​വി​ല്ല. ഇ​തു ര​ണ്ടും ഉ​ണ്ടെ​ങ്കി​ല്‍ മെ​ഷീ​നി​ല്‍ പ​ണം ഉ​ണ്ടാ​വി​ല്ല. ഇ​തി​നു ശാ​ശ്വ​തപ​രി​ഹാ​രം ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യം.