പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ യു​ഡി​എ​ഫി​ന്‍റെ മ​നു​ഷ്യ​ഭൂ​പ​ടം നാ​ളെ
Wednesday, January 29, 2020 12:49 AM IST
കാ​സ​ര്‍​ഗോ​ഡ്: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ദി​ന​മാ​യ നാ​ളെ കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് മ​നു​ഷ്യ​ഭൂ​പ​ടം തീ​ര്‍​ക്കും.
ഇ​തോ​ടൊ​പ്പം പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​പ്പു​വ​ച്ച പ്ര​തി​ഷേ​ധ ക​ത്തു​ക​ള്‍ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ക്കും. പ്ര​വ​ര്‍​ത്ത​ക​രു​ടെ ഒ​പ്പു​ക​ള്‍ സ​മാ​ഹ​രി​ച്ച് ആ​കെ ഒ​രു കോ​ടി പ്ര​തി​ഷേ​ധ ക​ത്തു​ക​ള്‍ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ക്കാ​നാ​ണ് തീ​രു​മാ​നം. മ​ഹാ​ത്മാ​ഗാ​ന്ധി വെ​ടി​യേ​റ്റു​വീ​ണ സ​മ​യ​മാ​യ വൈ​കു​ന്നേ​രം 5.17 നാ​ണ് 5000ത്തി​ലേ​റെ പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ത്യ​യു​ടെ ഭൂ​പ​ട​ത്തി​ന്‍റെ ആ​കൃ​തി​യി​ല്‍ അ​ണി​നി​ര​ന്നു മ​നു​ഷ്യ​ഭൂ​പ​ടം തീ​ര്‍​ക്കു​ക.
വൈ​കു​ന്നേ​രം നാ​ലി​ന് ക​ര്‍​ണാ​ട​ക മു​ന്‍​മ​ന്ത്രി യു.​ടി. ഖാ​ദ​ര്‍ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ എം.​സി. ക​മ​റു​ദ്ദീ​ന്‍, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ, ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, വി​വി​ധ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍ (കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ് വി​ഭാ​ഗം), ഏ​ബ്ര​ഹാം തോ​ണ​ക്ക​ര(​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ്), ക​രി​വെ​ള്ളൂ​ര്‍ വി​ജ​യ​ന്‍ (ആ​ര്‍​എ​സ്പി) എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.